കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിൻ്റെ പേരിൽ ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്‌തു. ഹരിയാന ഗുരുഗ്രാം സ്വദേശി വിനീത് ചദ്ധ (58) ആണ് അറസ്റ്റിലായത്.കഴിഞ്ഞ ജൂൺ മാസം സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് പരാതിക്കാരനെ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചത്. തുടർന്ന് പണം നഷ്ടമായതോടെ ഇദ്ദേഹം പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ്റെ നേതൃത്വത്തിലുള്ള സംഘം ഗുരുഗ്രാമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ഗുരുഗ്രാം കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടികൾക്കായി വയനാട്ടിലെത്തിച്ചു. തട്ടിപ്പിനുപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കംബോഡിയ കേന്ദ്രീകരിച്ചാണ് അന്വേഷണത്തിൽ