കോടഞ്ചേരി മൈക്കാവ്:ശുദ്ധവായുവും ശുദ്ധജലവും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ ഫാക്ടറി അടച്ച് പൂട്ടുക പോലീസ് നരവേട്ട അവസാനിപ്പിക്കുക കള്ള കേസുകൾ അവസാനിപ്പിക്കുക നിരപരാധികൾക്കെതിരെ എടുത്ത കള്ള കേസുകൾ പിൻവലിക്കുക ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കുക ജനപ്രതിനിധികളോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ഡലം യുഡിഎഫ് കമ്മിറ്റി മൈക്കാവ് അങ്ങാടിയിൽ പ്രതിഷേധസായാഹ്ന ധരണ നടത്തി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു.മനുഷ്യന് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ ഫാക്ടറി ഉടമകൾക്ക് പിണറായി സർക്കാർ ഒത്താശ നൽകി ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി സാധാരണക്കാരെയും കുട്ടികളെ പോലും വേട്ടയാടുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്നും സിപിഎം സാധാരണക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും ഇതിനെതിരെ യുഡിഎഫ് ശക്തമായി പ്രദേശവാസികൾക്ക് ഒപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ, യുഡിഎഫ് യുഡിഎഫ് കൺവീനർ ജെയ്സൺ മേനാ കുഴി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക, തമ്പി പറ കണ്ടത്തിൽ, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ വിൽസൺ തറപ്പേൽ, ഏലിയാസ് കണ്ണാണ്ടയിൽ, ബിജു ഒത്തിക്കൽ, അന്നക്കുട്ടി ദേവസ്യ, സൂസൻ വർഗീസ്, ലിസി ചാക്കോ, ചിന്നാ അശോകൻ, മത്തായി പെരിയടത്ത്,റെജി തമ്പി, കുര്യാക്കോസ് വെള്ളാങ്കൽ, ജോയ് തുരുത്തി കാട്ടിൽ, റീയനസ് സുബൈർ, ടെസി തോമസ്, സിദ്ധാർത്ഥൻ രാരോത്ത് എന്നിവർ പ്രസംഗിച്ചു.