പുതുപ്പാടി: ഒടുങ്ങാക്കാട് മഹല്ല് സോഫ്റ്റ്‌വെയറിന്റെയും, അലിവ് ന്യായ വില മെഡിക്കൽ ഷോപ്പിന്റെയും ഉത്ഘാടനം ബഹു:പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.
ആധുനിക യുഗത്തിൽ മഹല്ല് തലങ്ങളിലേക്ക് കമ്പ്യൂട്ടർ വൽക്കരണം വ്യാപിപ്പിക്കുന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണെന്നും ഇക്കാര്യം നടപ്പിലാക്കുന്നതിന് സുന്നി മഹല്ല് ഫെഡറേഷൻ (SMF) വഴിയും, കാസി ഫൗണ്ടേഷൻ വഴിയും മഹല്ല് തലത്തിലേക്ക് നിർദേശം നൽകുകയും, അതോടൊപ്പം ഇതിനു കഴിയുന്ന സഹായങ്ങൾ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തിട്ടുള്ളതാണെന്ന് തങ്ങൾ ഓർമ്മപ്പെടുത്തി.
ഇത് നടപ്പിൽ വരുത്തുക വഴി ഒടുങ്ങാക്കാട് മഹല്ല് കമ്മിറ്റി അഭിനന്ദനമർഹിക്കുന്ന കാര്യമാണ് ചെയ്തതെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു.
ഇതോടൊപ്പം നവീകരിച്ച ചാരിറ്റി ഓഫീസ് ഉദ്ഘാടനം :ലിന്റോ ജോസഫ് എം എൽ എയും നിർവ്വഹിച്ചു.മഹല്ല് പ്രസിഡന്റ് പി എ മൊയ്‌തീൻ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.പി മുഹമ്മദ് മുസ്തഫ ചാരിറ്റിയുടെ കഴിഞ്ഞ മൂന്നര വർഷ പ്രവർത്തനം വിശദീകരിച്ചു.
അബ്ദുൽ ബാരി ബാഖവി, ടി പി അബ്ദുൽ മജീദ് ഹാജി, ഗ്രാമപഞ്ചായത്ത് അംഗം അമ്പുടു ഗഫൂർ, ഗിഫ്റ്റ് ഓഫ് ഹാർട്ട് ചാരിറ്റി അംഗം ശ്രീജിത്ത് അയ്യിൽ, പുതുപ്പാടി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ: ജമാൽ, ഷാഫി വളഞ്ഞപാറ,എം ഇ ജലീൽ, ബിജു താന്നിക്കാകുഴി,മുഹമ്മദ് ബാഖവി അൽ ഹൈത്തമി, എന്നിവർ ആശംസകൾ നേർന്നു.ടി എം അബ്ദുൽ സലാം സ്വാഗതവും, സുൽഫി അമ്പായക്കുന്ന് നന്ദിയും പറഞ്ഞു.