 
                        
                    
ന്യൂഡൽഹി/ദുബൈ: 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ അന്തിമ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യൻ സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന നൂറിലധികം സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഏറെ നിർണായകമാണ് ഈ പ്രഖ്യാപനം. നേരത്തെ സെപ്റ്റംബർ 24-ന് ഒരു താൽക്കാലിക ഡേറ്റ് ഷീറ്റ് ബോർഡ് പുറത്തിറക്കിയിരുന്നു. പരീക്ഷകൾ ആരംഭിക്കുന്നതിന് 110 ദിവസം മുമ്പാണ് ഇപ്പോൾ അവസാന ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അന്തിമ ഷെഡ്യൂൾ അനുസരിച്ച്, രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ ഫെബ്രുവരി 17-ന് ആരംഭിച്ച്, പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 10-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9-നും അവസാനിക്കും. പരീക്ഷകൾ ഇന്ത്യൻ സമയം രാവിലെ 10.30-നാണ് (യുഎഇ സമയം രാവിലെ 9 മണിക്ക്) ആരംഭിക്കുക. വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.cbse.gov.in/ ൽ ലഭ്യമാണ്.