 
                        
                    
സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നാളെ ലഭിക്കും. പുതുക്കിയ ഡിഎ ചേര്‍ത്തുള്ള ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോട് ഒപ്പം നാളെ ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍, തദ്ദേശസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. വിരമിച്ചവര്‍ക്കുള്ള പുതുക്കിയ പെന്‍ഷനും നാളെ മുതല്‍ ലഭിക്കും. നവംബര്‍ മാസം 3600 ക്ഷേമപെന്‍ഷനാണ് ലഭിക്കുക. വര്‍ധിപ്പിച്ച 2000 രൂപ ക്ഷേമപെന്‍ഷനൊപ്പം കുടിശികയിലെ അവസാന ഗഡുവും നവംബറില്‍ ലഭിക്കും. നവംബര്‍ 20 മുതല്‍ വിതരണം തുടങ്ങും.
അതേസമയം, ക്ഷേമ പെൻഷൻ അടുത്തമാസം മുതൽ കൊടുത്തു തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വർധന ഉൾപ്പെടെ 3600 രൂപ വീടുകളിലെത്തും. ഒരു മാസത്തെ കുടിശ്ശികയും ഇതിനോടൊപ്പം കൊടുത്ത് തീർക്കും. പ്രതിപക്ഷനേതാവിന് ആശങ്കയുണ്ടാകുന്നത് നല്ലതാണ് എന്നും ബാലഗാപോല്‍ പറഞ്ഞു.
ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ വരുത്തിയ വര്‍ധനയില്‍ ജനങ്ങള്‍ തൃപ്തരല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാരിന്റേത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷ വിമര്‍ശനങ്ങളില്‍ അടിസ്ഥാനമല്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവാദിത്തതോടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുമെന്നും ധനമന്ത്രി.