 
                        
                    
കോടഞ്ചേരി : നവംബർ 4, 5 തിയ്യതികളിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന താമരശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു.
സ്കൂൾ പരിസരത്ത് നിന്നാരംഭിച്ച ജാഥ അങ്ങാടി ചുറ്റി പഞ്ചായത്ത് ഓഫീസിന് സമീപം സമാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, എ ഇ ഒ പൗളി മാത്യൂ, ജനറൽ കൺവീനർ വിജോയ് തോമസ്, കൺവീനർ ബിനു ജോസ്, എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ, എച്ച്.എം ഫോറം കൺവീനർ ദിൽഷ ടീച്ചർ, മലപുറം ജി.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് റെജി തോമസ്,നസ്റത്ത് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ചിപ്പി രാജ്, പി.ടി.എ ഭാരവാഹികളായ ജോഷി തോമസ്, ജോസ് കെ.വി, സെബാസ്റ്റ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റോബർട്ട് അറക്കൽ, ലോ ആൻ്റ് ഓർഡർ ചെയർമാൻ ബിജു പിണക്കാട്ട്, ഫിനാൻസ് കമ്മറ്റി കൺവീനർ ഷിബു പുതിയേടത്ത്, പബ്ലിസിറ്റി കൺവീനർ സി.പി സാജിദ്, ഫുഡ് കമ്മിറ്റി ചെയർമാൻ സിബി തൂങ്കുഴി കൺവീനർ ഷിജോ ജോൺ, എം.പി.ടി.എ പ്രസിഡണ്ട് അമ്പിളി ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. സ്വാഗത സംഘം ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർഥികളും വിളംബരജാഥയിൽ അണിനിരന്നു.