 
                        
                    
താമരശ്ശേരി: അമ്പായത്തോട് അങ്ങാടിയിലുള്ള എ ടി എം ന് പുറത്താണ് ഉടുമ്പ് എത്തിയത്. എ ടി എമ്മിന്റെ ഗ്ലാസിൽ പ്രതിബിംബം കണ്ടതോടെ അകത്തു കടക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. എ ടി എമ്മിനു പുറത്തെ ചില്ലിൽ ഏറെ നേരം തട്ടി നിന്ന ഉടുമ്പിനെ കാണാൻ നാട്ടുകാരും തടിച്ചു കൂടി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും സ്ഥലം വിടാൻ തയ്യാറാവാത്തതിനെ തുടർന്ന് നാട്ടുകാർ വിരട്ടി ഓടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം.