 
                        
                    
കോടഞ്ചേരി : മലയോരമേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അവഗണിക്കുകയാണെന്നും മനുഷ്യ വന്യമൃഗ സംഘർഷം തടയാൻ ഗവൺമെന്റ്കൾ കാലാനുസൃതമായി ഒന്നും ഒന്നും ചെയ്യുന്നില്ലെന്നും കർഷകരെ അവഗണിക്കുകയാണെന്നും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് വാർഡ് പ്രസിഡണ്ട് മാരുടെ ശില്പശാല അവർഉദ്ഘാടനം ചെയ്തുകൊണ്ട് അവർ ആരോപിച്ചു.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ കർഷകരുടെ പ്രശ്നങ്ങൾക്കും മനുഷ്യ വന്യമൃഗ സംഘർഷം തടയാൻ ശാശ്വത പരിഹാരം കാണും എന്നും അവർ പറഞ്ഞു. ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
എഐസിസി സെക്രട്ടറി മൻസൂർ അലി ഖാൻ, കെപിസിസി മെമ്പർമാരായ പിസി ഹബീബ് തമ്പി, ആദം മുൻഷി, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി ജെ ആന്റണി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ ജോബി ഇലന്തൂർ, എം സിറാജുദ്ദീൻ, ബോസ് ജേക്കബ്,എംഡി അഷറഫ്, വിൻസെന്റ് വടക്കേ മുറിയിൽ, അലക്സ് തോമസ് ചെമ്പകശ്ശേരി, സണ്ണി കാപ്പാട്ട് മല, കെ ടി മൻസൂർ,രാജേഷ് ജോസ്, സുജാ ടോം, മനോജ് വാഴപറമ്പിൽ, സണ്ണി പെരുകലം തറപ്പേൽ, പ്രേമ ദാസൻ, കെ എം പൗലോസ്, ബിജു ഓത്തിക്കൽ എന്നിവർ പ്രസംഗിച്ചു.