കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,275 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 200 രൂപയുടെ കുറവുണ്ടായി. 90,200 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്.
ആഗോളവിപണിയിൽ ഒരു ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,001.74 ഡോളറായാണ് കുറഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.5 ശതമാനം ഇടിഞ്ഞ് 3,996.5 ഡോളറിലെത്തി. എന്നാൽ, ഒക്ടോബർ മാസത്തിൽ സ്വർണത്തിന് 3.7 ശതമാനം നേട്ടമുണ്ടായിട്ടുണ്ട്. ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച പ്രഖ്യാപനം തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
കഴിഞ്ഞ ദിവസം രണ്ടുതവണയായി ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 90,400 രൂപയും ഗ്രാമിന് 11,300 രൂപയുമായി. രാവിലെ 110രൂപയും ഉച്ചക്ക് 55 രൂപയുമാണ് ഗ്രാമിന് കൂടിയത്. പവന് രാവിലെ 880 രൂപയും ഉച്ചക്ക് 440രൂപയും വർധിച്ചു.