ഇന്ന് മുതല്‍ (2025 നവംബര്‍ ഒന്ന്) ഇന്ത്യയില്‍ ബാങ്കിംഗ്, ആധാര്‍, ജിഎസ്ടി, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങി പല മേഖലകളിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ഇന്ത്യന്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിലും, നാട്ടിലേക്ക് പണം അയക്കുന്നതിലും, ഓണ്‍ലൈന്‍ ഷോപ്പിംഗിലുമെല്ലാം മാറ്റങ്ങള്‍ പ്രതിഫലിക്കും.
ബാങ്ക് നോമിനേഷന്‍ നിയമത്തില്‍ മാറ്റം
ഒരേ അക്കൗണ്ടിന് പരമാവധി നാല് നോമിനികള്‍ നിശ്ചയിക്കാം.
ഓരോ നോമിനിക്കും ശതമാനം/ഷെയര്‍ നിശ്ചയിക്കാം.
മുന്‍ നോമിനിയുടെ മരണത്തിന് ശേഷമുള്ള നോമിനിനെയും മുന്‍കൂട്ടി നിശ്ചയിക്കാം.
പ്രവാസികളെ ബാധിക്കുന്നവ
NRE/NRO അക്കൗണ്ടുകളില്‍ നോമിനേഷന്‍ ഡീറ്റെയില്‍സ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഓണ്‍ലൈന്‍ വഴിയും ഇമെയില്‍ വഴിയും ബാങ്കില്‍ അറിയിക്കാം.
ആധാര്‍ അപ്‌ഡേറ്റ്: പുതിയ ചാര്‍ജ് സംവിധാനം
കുട്ടികള്‍ക്ക് (1 വര്‍ഷം വരെ) നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് സൗജന്യം
മുതിര്‍ന്നവര്‍:
പേരും വിലാസവും മൊബൈലും ജനനതീയതിയും അപ്‌ഡേറ്റ്: 75 രൂപ
ബയോമെട്രിക് അപ്‌ഡേറ്റ്: 125 രൂപ
മുതിര്‍ന്നവര്‍ക്ക് ഡോക്യുമെന്റ് ഇല്ലാതെ ഓണ്‍ലൈന്‍ അപ്‌ഡേറ്റ് സാധ്യം.
ജിഎസ്ടി സ്ലാബുകള്‍ക്ക് പുതുക്കല്‍
പഴയ 4 സ്ലാബുകള്‍ക്ക് പകരം 2 സ്ലാബ് + പ്രത്യേക നിരക്ക്
12% & 28% സ്ലാബ് ഒഴിവാക്കി
ലഗ്ജറി വസ്തുക്കള്‍ക്ക് 40% ജിഎസ്ടി
പ്രവാസികള്‍ക്കുള്ള ടിപ്പ്:
ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുമ്പോള്‍ ലഗ്ജറി ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരാം.
യുഎഇ നമ്പറില്‍ യുപിഐ ഉപയോഗിക്കാന്‍ Paytm സൗകര്യം
ഇപ്പോള്‍ യുഎഇ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് NRE/NRO അക്കൗണ്ട് ലിങ്ക് ചെയ്ത് യുപിഐ ഉപയോഗിക്കാം
എങ്ങനെ തുടങ്ങാം:
Paytm ഇന്‍സ്റ്റാള്‍ ചെയ്യുക
യുഎഇ നമ്പറില്‍ ലോഗിന്‍
എസ്എംഎസ് വെരിഫിക്കേഷന്‍/ NRE/NRO അക്കൗണ്ട് ലിങ്ക്
യുപുഐ പിന്‍ സെറ്റ് ചെയ്ത് ഉപയോഗിച്ച് തുടങ്ങാം
ലാഭങ്ങള്‍:
കുടുംബത്തേക്ക് പണം ഉടന്‍ അയക്കാം. forex ചാര്‍ജ് കുറവ്
അക്കൗണ്ടുകള്‍ തമ്മില്‍ ഫണ്ട് ട്രാന്‍സ്ഫര്‍
സപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങള്‍: യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍, സിംഗപ്പൂര്‍, യു.എസ്, ബ്രിട്ടണ്‍ ഉള്‍പ്പെടെ 12 രാജ്യങ്ങള്‍.