കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗമായത്; എന്റെ അവസ്ഥയും അതു തന്നെ; ബിജെപി നേതാവ് എം എസ് കുമാർ

Nov. 1, 2025, 1:31 p.m.

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് എംഎസ് കുമാർ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി ബിജെപി നേതാവും തിരുവിതാംകൂർ സഹകരണ സംഘം പ്രസിഡന്റുമായ എംഎസ് കുമാർ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും കോര്‍പറേഷന്‍ തിരുമല വാര്‍ഡ് കൗണ്‍സിലറുമായ അനിൽകുമാർ ജീവനൊടുക്കാൻ കാരണമായത് അദ്ദേഹം ബിജെപിയുടെ ഭാഗമായതിനാലാണെന്ന് എംഎസ് കുമാർ പറഞ്ഞു.

ഒപ്പമുണ്ടാകുമെന്ന് വിചാരിച്ചവർ കൈവിട്ടുവെന്നും. അനിൽകുമാറിന്റെ അതേ അവസ്ഥയിലാണ് താൻ ഇപ്പോഴുള്ളതെന്നുമാണ് എംഎസ് കുമാർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്. ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ പറഞ്ഞു.എംഎസ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസയുദ്ധം മുതൽ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തേക്കാം. എന്നാൽ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്‍മഹത്യയും അതിലേക്കു നയിച്ച കാരണങ്ങളും ആയിരിക്കും. വർഷങ്ങളായി ഞാൻ അറിയുന്ന അനിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തിൽ ഒരുപാടു ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയിപോയതുകൊണ്ടാണ്.

അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാനസാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടുപോകുന്നത്. പെട്ടെന്നാണ് കേരളത്തിൽ സഹകരണരംഗം തകർന്നടിയുന്നത്.കരുവന്നൂർ, കണ്ടല, ബി എസ് എൻ എൽ തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തിവിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത മാധ്യമങ്ങളിൽ കൊടുത്തതും അതിന്റെ സത്യാവസ്ഥകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകർന്നു എന്ന് പ്രചരിപ്പിച്ചു വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറിനിൽക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്. കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു.അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ ( സെൽ കൺവീനർമാർ ഉൾപ്പെടെ )ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം fb യിലൂടെ വെളിപെടുത്താൻ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ്‌ ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ള താകും.ജീവിതത്തിൽ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും,ആയിമാറി. ഒരു ഗുണപാഠം ഇതിൽനിന്നൊക്കെ പഠിച്ചു. കഴിയുമെങ്കിൽ ആരെയും സഹായിക്കാതിരിക്കുക. ജീവിത സായാഹ്‌നത്തിൽപുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങിനടക്കുന്നവർ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണ്.


MORE LATEST NEWSES
  • പേരാമ്പ്ര സംഘര്‍ഷം; ചെറുവണ്ണൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍
  • താമരശ്ശേരി ബിഷപ്പിന് വധഭീഷണി; പൊലീസ് അന്വേഷണം
  • അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിനെത്തില്ല
  • ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; ആശ്വാസ വാര്‍ത്ത പങ്കുവെച്ച് ബിസിസിഐ
  • സാമ്പത്തിക തട്ടിപ്പ് ദക്ഷിണേന്ത്യയിൽ കോഴിക്കോട് ജില്ല ഏഴാംസ്ഥാനത്ത്; ജില്ല സാമ്പത്തിക സൈബർ ഹോട്ട് സ്പോട്ടായി
  • സാമ്പത്തിക തട്ടിപ്പ് ദക്ഷിണേന്ത്യയിൽ കോഴിക്കോട് ജില്ല ഏഴാംസ്ഥാനത്ത്; ജില്ല സാമ്പത്തിക സൈബർ ഹോട്ട് സ്പോട്ടായി
  • സെൻട്രൽ ജയിലിൽ വീണ്ടും കൊടിയ അനാസ്ഥ; സെല്ലിനകത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി
  • കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
  • മരണ വാർത്ത
  • ഇന്ത്യയില്‍ ബാങ്കിംഗ്, ജിഎസ്ടി, ക്രെഡിറ്റ് കാര്‍ഡ്, പെന്‍ഷന്‍ തുടങ്ങി പല മേഖലകളിലും പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍
  • വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി
  • ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം
  • ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍
  • കേരളത്തിൽ സ്വർണവില കുറഞ്ഞു
  • ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും
  • വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില സിലിണ്ടറിന് 4 രൂപ കുറച്ചു
  • ഇന്ന് കേരളപ്പിറവി ദിനം; 69ന്റെ നിറവിൽ മലയാള നാട്
  • ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ്: 7 ദിവസത്തേക്ക് നിരോധനാജ്ഞ
  • സ്കൂള്‍ കെട്ടിടം ഇടിച്ചു നിരത്തിയെന്ന കേസില്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കി.
  • ഇന്ന് കേരളപ്പിറവി ദിനത്തിൽ ആശ പ്രവർത്തകർ സെക്രട്ടറിയേറ്റിന് മുന്നിൽ സമര പ്രതിജ്ഞാ റാലി നടത്തും
  • ബാലശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ.
  • പോക്‌സോ കേസ്;46 കാരന് 11 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.
  • മനുഷ്യ വന്യമൃഗ സംഘർഷം കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശാശ്വത പരിഹാരം ഉണ്ടാക്കും എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി
  • ഫ്രഷ് കട്ട് സമരം: ജനരോഷം കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • അമ്പായത്തോട് എ ടി എമ്മിന് പുറത്ത് ഗ്ലാസിലെ പ്രതിബിംബം കണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്ന ഉടുമ്പ്
  • സബ്ജില്ലാ കലാമേള വിളംബര ജാഥ നടത്തി
  • ലഹരി വിൽപ്പന വഴി വാങ്ങിയ കാർ പോലീസ് കണ്ടുകെട്ടി
  • പൊലീസിനെ വെട്ടിച്ച് മുങ്ങിനടന്ന പീഡനക്കേസിലെ പ്രതി ഒടുവില്‍ പിടിയില്‍.
  • ജാമ്യത്തിൽ കഴിയുന്ന പ്രതി വിചാരണയ്ക്കായി കോടതിയിൽ ഹാജരായപ്പോൾ ഓടിരക്ഷപ്പെട്ടു
  • സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നാളെ മുതൽ; ഉത്തരവ് പുറത്ത്
  • ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ ഇറങ്ങിക്കിടന്നു; വടകരയിൽ 30കാരൻ മരിച്ചു
  • കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
  • ഓപ്പറേഷന്‍ സൈ ഹണ്ട്; കോളജ് വിദ്യാര്‍ഥികളടങ്ങുന്ന തട്ടിപ്പ് സംഘം കൊച്ചിയില്‍ പിടിയില്‍
  • കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്
  • രാപകൽ സമരം അവസാനിപ്പിക്കാൻ ആശമാർ; നാളെ സമരപ്രതിജ്ഞാ റാലി പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും
  • ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു; ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ മലയാളി
  • വീണ്ടും 90,000ത്തിനടുത്തേക്ക് സ്വർണം; ഇന്ന് വൻ വില വർധന
  • ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ടി20 ഇന്ന്
  • സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ നൽകുന്നതിനുള്ള കരട് വിജ്ഞാപനമായി.
  • ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്നു: ബെംഗളൂരുവില്‍ മലയാളി യുവാവും ഭാര്യയും അറസ്റ്റില്‍
  • മൊസാംബിക്കിലെ ബോട്ടപകടം: മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
  • ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു, ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് ക്രൂര മർദനം
  • ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍
  • വടകര റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
  • സിബിഎസ്ഇ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: 10, 12 ക്ലാസുകളിലെ പരീക്ഷകൾക്ക് ഫെബ്രുവരി 17-ന് തുടക്കം
  • ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് ഇന്ന് മുതൽ പ്രവർത്തിക്കും; മാലിന്യത്തിന്‍റെ അളവ് കുറക്കാൻ നിർദേശം, അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ
  • മഹല്ല് സോഫ്റ്റ്‌വെയറിന്റെയും, ന്യായ വില മെഡിക്കൽ ഷോപ്പിന്റെയും ഉത്ഘാടനം നിർവഹിച്ചു.
  • പ്രിയങ്ക ഗാന്ധി എം.പി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു*
  • യുഡിഎഫ് പ്രതിഷേധ സായാഹ്ന ധരണ നടത്തി
  • ചീനിക്കുഴി കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിന് വധശിക്ഷ