*മുക്കം:* _ജീവിതശൈലി രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്കുള്ള യഥാർത്ഥ പ്രതിവിധി വ്യായാമമാണെന്ന് ജനങ്ങൾ ബോധവാന്മാരാവണമെന്ന് മെക്സെവൻ കോഴിക്കോട് ജില്ലാ ട്രൈനേഴ്സ് ഓഫ് ട്രൈനിംഗ് കോഡിനേറ്റർ നൗഷാദ് ചെമ്പ്ര._
_മുക്കം ലാംഡ സ്റ്റീൽസ് സംഘടിപ്പിച്ച മെഗാമെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം._
_എം.വി.ആർ ഹോസ്പിറ്റൽ,ഇഖ്റ ഹോസ്പിറ്റൽ, വാസൻ ഐകെയര്‍ ഹോസ്പിറ്റൽ,ഡാഷ്‌വെൽ ഫിസിയോതെറാപ്പി ക്ലിനിക് തുടങ്ങിയവയുടെ മെഡിക്കൽ ടീമായി ഏകോപിച്ചായിരുന്നു മെഗാ മെഡിക്കൽ ക്യാമ്പ്._
_350 പേർ പങ്കെടുത്ത പരിപാടിയിൽ ഡോക്ടർ ഹാമിൽ ഹാരിസ്,ഡോക്ടർ സാദത്ത് ലാംഡ,മെക്സവൻ പ്രാദേശിക പ്രതിനിധികളായ ബാജു കവചം,സിദ്ദീഖ് ഫർണിച്ചർ ലാൻഡ്, എ.എം സലാം ചാലണ്ടി തുടങ്ങിയവർ സംസാരിച്ചു._
_പി.എം റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹാസ് ലാംഡ സ്വാഗതവും സജ്നാ സലിം നന്ദിയും പറഞ്ഞു._
_ലാംഡ രക്തദാന സേന അംഗങ്ങളായ ബാബുമോൻ തിരുവമ്പാടി ,ഷംസുദ്ദീൻ സമാന്തര,റിജോഷ് മങ്ങാട്,മിഥുൻ മാനിപുരം, ജലീൽ വെള്ളലശ്ശേരി,ഫൈസുദ്ദീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി._