മലപ്പുറം: ലയണൽ മെസ്സി മാർച്ചിൽ കേരളത്തിലേക്ക് വരുമെന്ന് വീണ്ടും പ്രഖ്യാപിച്ച് കായികമന്ത്രി. രണ്ട് ദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു. നവംബറിൽ നടക്കേണ്ട കളി സ്റ്റേഡിയത്തിന്റെ അസൗകര്യം മൂലമാണ് നടക്കാതിരുന്നതെന്നും മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
രണ്ട് നാൾ മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ നിർബന്ധമായും കളിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡിസംബറിൽ ഹൈദരാബാദ് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ മെസ്സിയും അർജന്റീന ടീമും പര്യടനം നടത്തുന്നുണ്ട്. അർജന്റീന ടീം അയച്ചതെന്ന് മന്ത്രി പറയുന്ന മെയിലിൽ എന്തെല്ലാമാണ് പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല.
വിഷൻ 2023 കായിക സെമിനാറിന്റെ ഭാഗമായി രണ്ട് ദിവസമായി മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.