കോഴിക്കോട്: ഫറോക്കിൽ റോഡ് ഇടിഞ്ഞ് റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറൂഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. മുൻസിപ്പാലിറ്റിയുടെ സമീപത്തുള്ള റോഡിലാണ് അപകടം നടന്നത്.
ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ മുൻഭാഗത്തേക്കാണ് വീണത്. വീടിന് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വീടിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. മുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് ലോറിക്കടിയിൽപെട്ടിട്ടുണ്ട്.
35 ടൺ ഭാരമുള്ള സിമന്റു ലോറിയാണ് മറിഞ്ഞത്. വീട്ടിലുണ്ടായിരുന്നവർ അടുക്കള ഭാഗത്തായതു കൊണ്ട് വലിയ അപകടം ഒഴിവായി. റോഡിന്റെ ഒരു ഭാഗം മുഴുവൻ തകർന്നിട്ടുണ്ട്. ലോറി മാറ്റാനുള്ള ശ്രമം നടക്കുകയാണ്.