ഷാർജ- മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതനായി. താഴെക്കോട് അമ്മിനിക്കാട് വടക്കേകരയിലെ കിഴക്കേപ്പുറത്ത് പരേതനായ മുസ്‌തഫ കോയ തങ്ങളുടെ മകൻ സയ്യിദ് ഫൈറൂസ് തങ്ങളാണ്(31) മരണപ്പെട്ടത്.
ടെക്സ്റ്റയിൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു.നാട്ടിൽ വന്ന് 6 മാസം അവധിക്ക് ശേഷം, 15 ദിവസം മുമ്പാണ് തിരിച്ചു വന്നത്.
ഭാര്യ : പുതിയമാളിയേക്കൽ ഫഹ്‌മിദ ബീവി (തിരുവേഗപ്പുറം).
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.