ദമാം: സഊദിയിൽ കോഴിക്കോട് സ്വദേശിയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുബീഷ് കങ്കാണിവളപ്പിൽ (33) ആണ് കിഴക്കൻ സഊദിയിലെ ജുബൈലിൽ നിര്യാതനായത്. മുപ്പത്തമൂന്ന് വയസായിരുന്നു. താമസസ്ഥലത്ത് രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ജുബൈലിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പിതാവ്: സുരേഷ്, മാതാവ്: ബീന. മരണാനന്തര ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനത്തിലാണ് കുടുംബം. നിയമ നടപടികൾ നടന്നു വരികയാണ്.