തരുവണ: കേന്ദ്ര കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും,കഴിഞ്ഞ അഞ്ചു വർഷക്കാലം വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഭരണം നടത്തിയ ഇടതുപക്ഷ ഭരണത്തിന്റെ വികസന മുരടിപ്പിന് എതിരെയും,സർക്കാർ ഭരണകൂടങ്ങളുടെ മറവിൽ നടക്കുന്ന അഴിമതിക്കെതിരെയും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ രണ്ട് ദിവസത്തെ ഗ്രാമ യാത്ര വെള്ളമുണ്ട സിറ്റിയിൽ സമാപിച്ചു.
കെല്ലൂരിൽ നിന്നും പ്രയാണമാരംഭിച്ചു പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് വെള്ളമുണ്ടയിൽ സമാപിച്ചത്. സമാപന സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന ട്രെഷറെർ ഇസ്മായിൽ കമ്പളക്കാടു ഉൽഘാടനം ചെയ്തു.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു പി.കെ.അമീൻ സ്വാഗതം പറഞ്ഞു.
ആദ്യ ദിവസം തരുവണയിൽ ഒരു പഞ്ചായത്ത് സമ്മേളനത്തിന്റെ പ്രതീതി ഉണർത്തി ക്കൊണ്ടാണ് സമാപിച്ചത്.രാവിലെ കെല്ലൂർ മുതൽനൂറുക്കണക്കിന് പ്രവർത്തകരാണ് ഗ്രാമയാത്രയിൽ അണി നിരന്നത്.തരുവണയിലെ സമാപന സമ്മേളനം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ ഉൽഘാടനം ചെയ്തു.സി.മമ്മുഹാജി അദ്ധ്യക്ഷം വഹിച്ചു.പി.കെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റൻ പി.സി.ഇബ്രാഹിം ഹാജി,വൈസ് ക്യാപ്റ്റൻ മോയി ആറങ്ങാടൻ,കോഡിനെറ്റർ അമ്മദ് കൊടുവേരി എന്നിവർക്ക് വിവിധ പോഷക സംഘടനകൾ ഹാരാർപ്പണം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.നിസാർ അഹമ്മദ് മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി,വൈസ് പ്രസി ഡന്റ് കൊച്ചി ഹമീദ്,സെക്രെട്ടറിമാരായ അഹമ്മദ് മാസ്റ്റർ,ഉസ്മാൻ പള്ളിയാൽ,ജില്ലാ മുസ്ലിം യൂത്തു ലീഗ് പ്രസിഡന്റ് എം.പി.നവാസ്,സെക്രട്ടറിഫസൽ,എ.കെ.നാസർ,മുതിരമായൻ,പി.കെ.അമീൻ,തുടങ്ങിയവർ സംസാരിച്ചു
രണ്ടാം ദിവസത്തെ യാത്ര കണ്ടത്തുവയലിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.സി.അസീസ് കോ റോം ഉൽഘാടനം ചെയ്തു.കെ.സി.കുഞ്ഞബ്ദുല്ല ഹാജി അദ്ധ്യക്ഷം വഹിച്ചു.ഷൌക്കത്ത് സ്വാഗതം പറഞ്ഞു.ജാഥ ക്യാപ്റ്റൻ പി.സി.ഇബ്രാഹിം ഹാജി,വൈസ് ക്യാപ്റ്റൻമോയി ആറങ്ങാടൻ,കൊടുവരി അമ്മദ്,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കെ.സി.മായൻഹാജി,പി.മുഹമ്മദ്,ഈ.വി.സി.സി.അബ്ദുള്ള,കെ.കെ.സി.റഫീഖ്, മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ,പടയൻ മമ്മൂട്ടിഹാജി,എ.കെ.നാസർ,ബിസ്മി അനസ്, പി.കെ.അമീൻ,ഈ.വി.സിദീഖ്,പി.കെ.സലാം,മുതിര മായൻ,കെ.എം അബ്ദുള്ള ഹാജി തുടങ്ങിയവർ സംസാരിച്ചു