കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടു പിടിച്ചാണ് കേരളത്തിലും വില ഇടിഞ്ഞത്. ഗ്രാമിന് 65 രൂപ കുറഞ്ഞു 11,225 രൂപയായി. പവന് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 89,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,265 രൂപയായി. മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റിന് ഗ്രാമിന് 50 രൂപ താഴ്ത്തി 9,230 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 7,190 രൂപയാണ് 14 കാരറ്റ് സ്വർണത്തിന് വില.
9 കാരറ്റ് സ്വർണം ഗ്രാമിന് 4,665 രൂപയിലെത്തി. അതേ സമയം വെള്ളിവില ഗ്രാമിന് 2 രൂപ കുറഞ്ഞു. ഗ്രാമിന് 158 രൂപയായി.