വളാഞ്ചേരി: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നടന്ന ദാരുണമായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയും സ്കൂട്ടറും തമ്മിലാണ് അപകടം നടന്നത്. വളാഞ്ചേരി സി.എച്ച്. ആശുപത്രിക്ക് മുൻവശത്താണ് അപകടം സംഭവിച്ചത്.
സ്കൂട്ടർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ സ്കൂട്ടർ യാത്രികയായ എളയമ്പറമ്പിൽ റഫീഖിന്റെ ഭാര്യ ജംഷീന (27) ആണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്.
ഡ്രൈവിംഗ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിലായിരുന്നു അപകടമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരും വളാഞ്ചേരി പോലീസും ചേർന്ന് ജംഷീനയുടെ മൃതശരീരം നടക്കാവ് ആശുപത്രിയിലേക്ക് മാറ്റി.
വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.