ദില്ലി: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായിട്ടാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.