കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ സ്കൂൾ കലാമേളക്ക് കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂളിൽ തുടക്കമായി. മുഖ്യ വേദിയിൽ ലിൻ്റോ ജോസഫ് എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. മാനേജർ ഫാദർ കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.ഉപജില്ല വിദ്യഭ്യാസ ഓഫീസർ പൗളി മാത്യൂ റിപ്പോർട്ട് അവതരിപ്പിച്ചു. ലോഗോ ഡിസൈൻ ചെയ്ത താമരശ്ശേരി ജി.വി.എച്ച്.എസ് വിദ്യാർത്ഥി അവിനാഷിന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉപഹാരം നൽകി.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ്, കോടഞ്ചേരി പഞ്ചായത്ത് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ ചാൾസ് തയ്യിൽ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, കൊടുവള്ളി ബി.പി.സി മെഹറലി, എച്ച്. എം ഫോറം കൺവീനർ ദിൽഷ ടീച്ചർ, എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ വിജോയ് തോമസ് സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ കെ.സി ഷിഹാബ് നന്ദിയും പറഞ്ഞു.