കണ്ണൂർ കുറുമാത്തൂരിൽ കിണറ്റിൽ വീണ് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ മാതാവിന്റെ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷിറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കയ്യിൽ നിന്നും വഴുതി കിണറ്റിൽ വീണതെന്നാണ് അമ്മ മുബഷിറ പറഞ്ഞിരുന്നത്.