കോഴിക്കോട് : യുവാവ് ശല്യപ്പെടുത്തുന്നതു സംബന്ധിച്ച് പരാതി നൽകിയ 20 വയസ്സുകാരി മൊഴി രേഖപ്പെടുത്തുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു.
അത്തോളി സ്വദേശിനിയായ പെൺകുട്ടി ബുധനാഴ്ച രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽവെച്ച് കൈഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പെൺകുട്ടിയുടെ മാതാപിതാക്കളും സ്റ്റേഷനിൽ ഒപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു