കട്ടിപ്പാറ :കോടഞ്ചേരി സെൻറ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന താമരശ്ശേരി സബ് ജില്ല കലാമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹോളി ഫാമിലി ഹൈസ്കൂളിന് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു. 209 പോയിന്റുകൾ നേടിയാണ് റണ്ണറപ്പ് കിരീടം നേടിയത്. പങ്കെടുത്ത 46 ഇനങ്ങളിൽ37 എണ്ണത്തിലും Aഗ്രേഡ് നേടാൻ കട്ടിപ്പാറയിലെ കുട്ടികൾക്ക് കഴിഞ്ഞു. ഇതിൽ 11 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് അർഹരായി. 10 ഇനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
സ്കൂളിലെ സംഗീത അധ്യാപിക ലിസി ടീച്ചറിൻ്റെ നേതൃത്വത്തിൽ സ്കൂളിലെ അധ്യാപകർ തന്നെയാണ് കുട്ടികൾക്ക് പരിശീലനം നൽകിയത് എന്നത് ഈ വിജയത്തിന് മാറ്റുകൂട്ടുന്നു. സ്കൂളിനുവേണ്ടി അഭിമാനാർഹമായ നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെൻ്റും പിടിഎയും അഭിനന്ദിച്ചു.