താമരശ്ശേരി: താമരശ്ശേരി ഉപജില്ലാ കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പും അറബി കലോത്സവത്തിൽ റണ്ണറപ്പ് സ്ഥാനവും നേടി താമരശ്ശേരി ജി.യു.പി. സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. താമരശ്ശേരി ഉപജില്ലയിലെ 33 വിദ്യാലയങ്ങളോട് 18 ഓളം ഇനങ്ങളിൽ മത്സരിച്ച് ഇഞ്ചോടിഞ്ച് പോരാടിയാണ് ഈ തിളക്കമാർന്ന വിജയം നേടിയത്. അറബി കലോത്സവത്തിൽ 13 ഇനങ്ങളിൽ രണ്ട് പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് ചാമ്പ്യൻഷിപ്പ് നഷ്ടമായത്. താമരശ്ശേരിയുടെ ഹൃദയമായ വിദ്യാലയം 2023-24 ൽനടന്ന കലോത്സവത്തിലും ചാമ്പ്യന്മാരായിരുന്നു.