മാനന്തവാടി: കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. രാജസ്ഥാൻ സ്വദേശിയായ യോഗേഷ് (28) നെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മാനന്തവാടി പൊലീസും ചേർന്ന് പീച്ചങ്ങോട് നിന്ന് പിടികൂടിയത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പതിമൂന്ന് പാക്കറ്റ് ഹാൻസും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെടുത്തത്. സബ് ഇൻസ്‌പെക്ടർ കെ. സിൻഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന