കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ വയനാട്ടിൽ നിന്ന് വിക്രമും ഭരതും എത്തി; ദൗത്യം ഇന്ന് ആരംഭിക്കും

Nov. 7, 2025, 7:27 a.m.

തൃശൂർ :കുതിരാനിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യവുമായി വനം വകുപ്പ്. വയനാട്ടിൽ നിന്ന് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ ആനകളെയാണ് വനം വകുപ്പ് കുതിരാനിൽ എത്തിച്ചത്. അപകടകാരിയായ ഒറ്റയാനെ കാടുയറ്റി സോളാർ സോളാർ വേലി സാധിക്കാനാണ് ശ്രമം. ആനയെ കാടുകയറ്റാൻ ആയില്ലെങ്കിൽ മയക്കുവെടി വെയ്ക്കുന്നതും വനംവകുപ്പിന്റെ പരിഗണനയിലാണ്.

വയനാട്ടിൽ നിന്ന് എത്തിച്ച വിക്രമിനെയും ഭരതിനെയും അല്പം മുമ്പാണ് കുതിരാനിൽ എത്തിച്ചത്. രണ്ട് കുങ്കിയാനകളെയും വെള്ളാനി സബ്ഡിവിഷൻ ഓഫീസിനോട് ചേർന്നുള്ള വെള്ളാനി സെക്ഷൻ ഓഫീസിലാണ് പാർപ്പിച്ചിരിക്കുന്നത്. ഈ സെക്ഷൻ ഓഫീസ് ഇപ്പോൾ ‘കുങ്കിത്താവളം’ ആക്കി മാറ്റിയിരിക്കുകയാണ്. ഈ താവളത്തോട് ചേർന്ന പ്രദേശത്ത് ഇന്നലെയും ഈ കൊമ്പൻ ഉണ്ടായിരുന്നു എന്നതിനാൽ ഈ മേഖലയിൽ ആനയുടെ സാന്നിധ്യം കൂടുതലാണ്.

തുടർച്ചയായി ജനവാസമേഖലയിൽ എത്തുന്ന കാട്ടാന അക്രമകാരിയായി മാറുന്നുവെന്നതും ആശങ്കയുണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ ഒരു വാച്ചർക്ക് പരുക്കേറ്റിരുന്നു. പട്രോളിങ്ങിന് എത്തിയ വനം വകുപ്പിന്റെ ഒരു ജീപ്പും ആന തകർത്തിരുന്നു. പുതിയ കുതിരാൻ തുരങ്കം വന്നതിന് ശേഷമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്തിതുടങ്ങിയത്.

കുതിരാൻ തുരങ്കം വന്നതിനുശേഷമാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ തുടങ്ങിയത്. പഴയ പാത കല്ലിട്ട് പൂർണമായും അടച്ചതോടെ, മലയിൽ നിന്ന് ആനയ്ക്ക് ഇപ്പോൾ ജനവാസ മേഖലയിലേക്ക് എളുപ്പത്തിൽ കടക്കാൻ സാധിച്ചു. പണ്ട് വാഹനങ്ങളുടെ തിരക്ക് ഉണ്ടായിരുന്നത് കാരണം ആനകൾ റോഡ് മുറിച്ചു കടന്ന് ഈ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിരുന്നില്ല. എന്നാൽ തുരങ്കം വന്നതോടുകൂടി ഈ ഭാഗം മാത്രമല്ല, ചേലക്കര, വടക്കാഞ്ചേരി ഉൾപ്പെടുന്ന മേഖലകളിലേക്ക് അടക്കം ഈ ആനക്കൂട്ടം സഞ്ചരിക്കുകയും ചെയ്തു. ഈ കൂട്ടത്തിൽ ഒരൊറ്റയാനാണ് ഇപ്പോൾ കുതിരാനിൽ പ്രശ്നങ്ങൾ തുടർച്ചയായി സൃഷ്ടിക്കുന്നത്


MORE LATEST NEWSES
  • പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ഇരയായവരിൽ ഡോക്ടർമാരും അധ്യാപകരും
  • *മന്ദലാംകുന്ന് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.
  • സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്
  • വയനാട്ടിൽ കോഴിക്കോട് സ്വദേശിയായ വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച്‌ വാഹനം തട്ടിയെടുത്ത് കവർച്ച
  • ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 
  • മാനന്തവാടിയിൽ കഞ്ചാവ് മിഠായികളുമായി രാജസ്ഥാൻ സ്വദേശി പിടിയിൽ
  • ഓസീസിനെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് 48 റണ്‍സ് ജയം
  • സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കം
  • ഓവറോൾ കിരീടം താമരശ്ശേരി ജി.യു.പി സ്കൂളിന്*
  • തൊട്ടിൽപ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു
  • പെൺകുട്ടിയെ കുത്തിവീഴ്ത്തി തീകൊളുത്തി കൊന്നു; പ്രതിക്ക് ജീവപര്യന്തം
  • റോഡപകടം:താൽക്കാലിക സംവിധാനമായി.
  • ഗോതമ്പ്റോഡ് വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
  • കുവൈത്തിൽ റെസ്റ്റോറന്‍റിൽ ഗ്യാസ് ചോർന്ന് അപകടം, സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്
  • കലാമേളയിലും മികച്ച വിജയവുമായി കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ
  • കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്
  • എസ്‌ഐആര്‍ 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും; രാത്രിയിലും ഫോം വിതരണം ചെയ്യും: ഡോ. രത്തൻ ഖേൽക്കർ
  • രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡലായ ലാറിസ്സ
  • ചിക്മംഗളൂരിൽ കാർ ബൈക്കിലിടിച്ച് അപകടം; രണ്ടു യുവാക്കൾ മരിച്ചു
  • തീവണ്ടി യാത്രക്കാരുടെ സുരക്ഷക്കായി പൊലിസുകാർ അവധിയില്ലാതെ ജോലിക്കെത്താന്‍ കര്‍ശന നിര്‍ദേശം; പരിശോധന ശക്തമാക്കുന്നു
  • മെഡിക്കൽ കോളേജിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് രോഗി;പിന്നാലെ മരണം
  • സ്വർണവില വീണ്ടും ഉയർന്നു
  • നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്
  • മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു
  • മാഹി ബൈപ്പാസിൽ വാഹനാപകടം: ടിപ്പർ ലോറി സ്കൂ‌ട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
  • സ്കൂൾമൈതാനത്ത് കുട്ടികൾക്കുനേരേ കാർ ഓടിച്ചുകയറ്റി സാഹസികപ്രകടനം
  • ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം നേരിടുന്നു
  • മിനി ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
  • അങ്കമാലിയില്‍ കഴുത്തിന് മുറിവേറ്റ കുഞ്ഞ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ
  • ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്.
  • പയ്യോളി സ്വദേശി ജുബൈലിൽ നിര്യാതനായി
  • വാടക കാറിൽ കറങ്ങി നഗരങ്ങളിൽ മോഷണം; കിഴക്കോത്ത് സ്വദേശിയായ യുവാവ് അറസ്റ്റിൽ.
  • കോഴിക്കോട് സ്വദേശിനിയെ കബളിപ്പിച്ച് അരക്കോടിയിലധികം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
  • കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്‍റെ കിണറ്റിൽ വീണുള്ള മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
  • കൊടുവള്ളി ഉപജില്ലാ കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുള്ള പോസ്റ്റര്‍ വെച്ച് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതി മുഹമ്മദ് ഷുഹൈബ്
  • സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; പവന്‍ വില 80,000ത്തിലേക്ക് 
  • മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം
  • വിവാഹം മുസ്‌ലിം വ്യക്തിനിയമ പ്രകാരം ആയാലും തദ്ദേശ സ്ഥാപനങ്ങളിലെ വിവാഹ രജിസ്ട്രേഷന് പൊതുനിയമം ബാധകമാണെന്ന് ഹൈകോടതി
  • ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചുള്ള അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു.
  • കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്ഐ- യുഡിഎസ്എഫ് സംഘർഷം, രണ്ട് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്
  • ശബരിമല സ്വ‍ർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍
  • അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു; മൂന്ന് പേർ‌ കൊല്ലപ്പെട്ടു
  • ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
  • താമരശ്ശേരി ഉപജില്ലാ കലാമേളക്ക് ഉജജ്വല തുടക്കം
  • ഛത്തീസ്ഗഡില്‍ പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ച് അപകടം; ആറ് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം
  • പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ടാനച്ഛനും കൂട്ടുനിന്ന അമ്മയ്ക്കും 180 വര്‍ഷം കഠിനതടവ്
  • വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ വാഹനാപകടം; യുവതി മരിച്ചു
  • നവംബറിലും സര്‍ചാര്‍ജ് പിരിക്കാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി