ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് പള്ളിക്ക് സമീപമാണ് കെഎസ്ആർടിസി ബസ്സുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിട്ടുള്ളത്. അപകടത്തിൽ നിവരധി പേർക്ക് പരിക്കേറ്റു.ചാവക്കാട് ഭാഗത്തുനിന്നും പൊന്നാനി ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സുകളാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റവർ വെളിയംകോട് സ്വദേശിനി പള്ളിയകായിൽ ഷാഹിദ(44), തിരൂർ സ്വദേശിനി വലിയ പറമ്പിൽ രാധാ ദിനേഷ്(57), കോഴിക്കോട് സ്വദേശിനി വിമല(83), ഗീത(85), സിന്ധു(50), രാജൻ(60), സൗമിനി(72), തിരൂർ സ്വദേശിനി ഹസീന ജാസ്മിൻ(47), ഗഫൂർ(65), ചമ്രവട്ടം സ്വദേശി സെയ്തലവി(60), അയങ്കലം അഞ്ജലി നഗർ സ്വദേശി അബ്ദു റഹ്മാൻ(58), മംഗലം പുല്ലൂണി സ്വദേശി ഹനീഫ(64), തിരൂർ ആലിങ്ങൽ സ്വദേശി അബ്ദു റഹ്‌മാൻ(64), വേങ്ങര സ്വദേശി ലയ(30), തിരൂർ സ്വദേശി സുനൻ(52)* എന്നിവരെ അകലാട് മൂന്നെനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു..
തുടർന്ന് രാധാ ദിനേഷ് എന്നവരെ വിദഗ്ധ ചികിത്സക്കായി വി. കെയർ ആംബുലൻസ് പ്രവർത്തകർ കോട്ടക്കലിലെ സ്വകാര്യ ആശുപതിയിലേക്ക് കൊണ്ടുപോയി.