കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് പ്രഖ്യാപിച്ചിട്ടില്ലെന്ന് എം.കെ മുനീർ. വരും വരായ്കകൾ കൂടിയാലോചിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നും യുവാക്കൾക്ക് അവസരം നഷ്ടപ്പെടില്ലെന്നും എം.കെ മുനീർ മീഡിയവണിനോട് പറഞ്ഞു.
എസ്ഐആർ നടപടിയിൽ ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിനായി ലീഗ് ഒരുങ്ങിയെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും എം.കെ മുനീർ വ്യക്തമാക്കി.
'ഫ്രഷ് കട്ട് സമരത്തിൽ ഇരകളായിട്ടുള്ള, മാലിന്യവും ദുർഗന്ധവും ശ്വസിച്ച് അവിടെ കഴിയുന്ന ജനങ്ങളുടെ കൂടെയാണ് ഞങ്ങൾ. സ്ഥാപനം ധാരാളം പണം ഉണ്ടാക്കുന്നുണ്ട്. അതിന്റെ ഒരു അംശം മതി മാലിന്യ സംസ്കരണം കൊണ്ടുവരാൻ. എന്നാൽ അവർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. അങ്ങനെ ജനങ്ങളെ വെല്ലുവിളിച്ച് ഒരു സ്ഥാപനം നടത്തികൊണ്ടുപോവാൻ സാധിക്കില്ല-എം.കെ മുനീർ പറഞ്ഞു.