മലപ്പുറം:ചങ്ങരംകുളം:ചങ്ങരംകുളത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു.ചങ്ങരംകുളം ടൗണിൽ പോസ്റ്റോഫീസ് റോഡിൽ ബസ്റ്റോപ്പിന് സമീപത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം.ഓട്ടോ ഡ്രൈവർമാരായ വളയംകുളം സ്വദേശി നരിപ്പറമ്പിൽ സുബ്രമണ്യൻ (50)നന്നംമുക്ക് സ്വദേശി ചെക്കാലി മോഹനൻ(61)യാത്രക്കാരായ കാഞ്ഞിയൂർ സ്വദേശി റസിയ (49)സുബൈദ(55) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്ത് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു