താമരശ്ശേരി: സുവർണ്ണ ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ചമൽ നിർമ്മല യു.പി. സ്കൂളിന്റെ പുതിയ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപന കർമ്മം സ്കൂൾ മാനേജർ റവ. ഫാദർ ജിന്റോ വരകിൽ നിർവഹിച്ചു.
പുതിയ കവാടം സ്കൂളിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് പൂർവവിദ്യാർത്ഥികളും മാനേജ്മെന്റും സംയുക്തമായി ആണ് നിർമ്മിക്കുന്നത്. ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ,സെക്രട്ടറി ഇമ്മാനുവൽ വി.ജെ,തങ്കച്ചൻ മുരിങ്ങാക്കുടി, പി.ടി.എ പ്രസിഡൻ്റ് പി.ഹാസിഫ്,വൈസ് പ്രസിഡണ്ട് നൂറുദ്ദീൻ, എം.പി.ടി എ ചെയർപേഴ്സൺ സിനി മാത്യു ,എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് നന്ദി പറഞ്ഞു.