കോഴിക്കോട്: വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയെ തുടർന്ന് കക്കോടി അർബൻ സഹകരണ സംഘം സെക്രട്ടറിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്രട്ടറി ടി.കെ. അഭിലാഷിനെ പ്രതിയാക്കി ചേവായൂർ പോലീസ് കേസെടുത്തത്.
ഏകദേശം 21 ലക്ഷത്തോളം രൂപ അന്യായമായി കൈവശപ്പെടുത്തിയെന്നാണ് പരാതിയിലെ ഉള്ളടക്കം. വ്യാജ ബോണ്ട് തയ്യാറാക്കി പണം തട്ടിയെന്നാണ് ആരോപണം. നിക്ഷേപകൻ ഡയറക്ടർ ബോർഡിന് പരാതി നൽകിയിട്ടില്ലെന്നും, ബന്ധപ്പെട്ട വായ്പ നേരത്തേ അടച്ചതാണെന്നും അർബൻ സഹകരണ സംഘം പ്രസിഡന്റ് സി.കെ ഉണ്ണികൃഷ്ണൻ അറിയിച്ചു.