മലപ്പുറം കോട്ടക്കലിൽ വൻ തീപ്പിടുത്തം. ദേശീയപാതയോട് ചേർന്ന് കിടക്കുന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെയാണ് തീപിടുത്തം. കടയ്ക്കുള്ളിൽ 2 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. മലപ്പുറത്തു നിന്നും തിരൂരിൽ നിന്നും നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്,
സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. ലാഭമേള എന്ന പേരിൽ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടിച്ചത് . പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് കാടയിൽ കൂടുതൽ ഉള്ളത്.