കോഴിക്കോട് : കോന്നാട് ബീച്ചിൽവെച്ച് യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വെസ്റ്റ്ഹിൽ സ്വദേശി ശാന്തിനഗർ കോളനിയിൽ ഷിജു(36)വിനെയാണ് വെള്ളയിൽ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി കുണ്ടൂപ്പറമ്പ് സ്വദേശിയായ രാഗേഷിനെ കോന്നാട് ബീച്ചിൽവെച്ച് പ്രതി തടഞ്ഞുനിർത്തി വടികൊണ്ട് അടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു.
യുവാവിന്റെ പരാതിയിൽ വെള്ളയിൽ പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതിയെ ബീച്ചിൽവെച്ച് അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയും പരാതിക്കാരനും തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്തർക്കമാണ് ആക്രമണത്തിന് കാരണമെന്നും കോന്നാട് ബീച്ചിൽ കിടന്നുറങ്ങുകയായിരുന്നയാളെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് എല്ലുപൊട്ടിച്ചതിന് പ്രതിക്കെതിരേ വെള്ളയിൽ സ്റ്റേഷനിൽ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളയിൽ പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ ഷിജി, സിപിഒ നൗഷാദ്, ഹോംഗാർഡ് പുഷ്പരാജ് എന്നിവർചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ റിമാൻഡ് ചെയ്തു