പാലക്കാട്: വേലന്താവളത്ത് രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന ഒരു കോടി മുപ്പത്തൊന്നു ലക്ഷം രൂപ പോലീസ് പിടികൂടി. ഒരാൾ പിടിയിൽ. രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് കള്ള പണം പിടി കൂടിയത്. കാറിൻ്റെ രഹസ്യ അറയിലാണ് ഒരു കോടി 31 ലക്ഷം രൂപ സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥർ കൈ കാണിച്ചു വാഹനം നിർത്തിച്ചു.
കൂടുതൽ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പെരിന്തൽമണ്ണ സ്വദേശി എസ്.സുഫിയാനെ പോലീസ് പിടി കൂടി. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കൊണ്ടു പോവുകയായിരുന്നു പണം. പ്രതി സ്ഥിരം രേഖകളില്ലാതെ പണം കടത്തിയിരുന്നുവെന്നാണ് സൂചന. ഇയാൾക്ക് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.