പരപ്പൻപൊയിൽ:നുസ്റത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യേതര മേഖലയിൽ നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യവും, സ്വയം രക്ഷാ കഴിവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നതിനായി ഒരുക്കുന്ന മാർഷ്യൽ ആർട്സ് & സെൽഫ് ഡിഫൻസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കൊടുവള്ളി നഗര സഭാ കൗൺസിലർ പി വി ബഷീർ സാഹിബ് നിർവഹിച്ചു
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ കെ സി മുഹമ്മദ് മാസ്റ്റർ അധ്യക്ഷനായി പ്രസിദ്ധ മാർഷ്യൽ ആർട്സ് പരിശീലകൻ അനീസ് വാവാട് മുഖ്യ പ്രഭാഷണം നടത്തി പ്രിൻസിപ്പൽ സജ്‌ന കെ എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിപിൻ പി പി നന്ദിയും പറഞ്ഞു