കോഴിക്കോട്: കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് ഒരു സംഘമാളുകൾ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിൽ പേരാമ്പ്ര സ്വദേശിയായ ഫെമിനക്ക് പരിക്കേറ്റു. അക്യുപങ്ചർ ക്യാമ്പ് സംഘാടകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ കുറ്റ്യാടിയിൽ ഒരു യുവതി അക്യുപങ്ചർ ചികിത്സയിലെ പിഴവിനെ തുടർന്ന് മരിച്ചതായി ആരോപണം ഉയർന്നിരുന്നു. ഈ യുവതിയുടെ ബന്ധുക്കളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം.