ആലപ്പുഴ: ഭോപ്പാലിൽ ബൈക്ക് അപകടത്തിൽ മലയാളികളായ കയാക്കിങ് താരങ്ങൾക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശികളായ ദേശീയ കയാക്കിങ് താരങ്ങളാണ് മരിച്ചത്.
ആലപ്പുഴ നെഹ്റു ട്രോഫി കാവുങ്കൽ ക്ഷേത്രത്തിന് സമീപം അനന്തു അജിത്ത്, കൈനകരി ഗുരുമന്ദിരം വായനശാലയ്ക്ക് സമീപം വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്.