താമരശ്ശേരി: ഫ്രഷ് കട്ട് സമരത്തിൽ പങ്കെടുതെന്ന് ആരോപിച്ചു രാപകൽ വീടു കയറിയിറങ്ങിയുള്ള പൊലീ സ് പരിശോധന തുടർന്നാൽ പൊലീസിനെ തടയുന്നത് ഉൾ പ്പെടെയുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് ഫ്രഷ്കട്ട് വിരുദ്ധ സമര സഹായ സമിതി. സമരതിന് ഐക്യദാർഢ്യം പ്രഖ്യാപി ച്ച് 12ന് താമരശ്ശേരിയിൽ സർവ കക്ഷി മഹാറാലി നടത്തും.
നിരപരാധികളായ ആളുകളു ടെ വീടുകളിൽ അസമയത്തു കയറി പൊലീസ് പരിശോധന നടത്തുകയാണ്. വീടുകളിൽ സ്ത്രീകളും കുട്ടികളും മാത്രമാ ണ് ഇപ്പോഴുള്ളത്. കലക്ടറുടെ യോഗത്തിൽ പൊലീസ് പരിശോ ധന അവസാനിപ്പിക്കുമെന്നു പറ ഞ്ഞെങ്കിലും ഇപ്പോഴും തുടരുക യാണ്. പൊലീസ് പരിശോധന കാരണം കടുത്ത മാനസികസ മ്മർദം നേരിടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസലിങ് നൽകും. സമരസമിതിക്കു പുറമേ സമരസഹായ സമിതിയെന്ന പേരിൽ പുതിയ സംഘടനയുണ്ടാക്കി. ഗിരീഷ് ജോൺ ചെയർ മാനായും നാസർ ഫൈസി കൂട ത്തായി കൺവീനറായുമായാണു സഹായസമിതി. നിലവിൽ പ്രദേ ശത്ത് നിരോധനാജ്‌ഞ തുടരുകയാണ്. വേണ്ടി വന്നാൽ ഇതു ലംഘിച്ചും സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പൊലീസി നെ തടയുമെന്നും സമരസഹായ സമിതി നേതാക്കളായ ഗിരീഷ് ജോൺ, ഗിരീഷ് തേവള്ളി തുടങ്ങിയവർ പറഞ്ഞു.