കോട്ടയ്ക്കൽ :പ്രവാസി യുവാവിനെ സംഘം ചേർന്നു മർദിച്ച കേസിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ ടി.പി.മുനീറിന്റെ മകൻ ഹാനിഷിന്റെ (23) പരാതിയിലാണ് മലപ്പുറം കപ്പൂർ മുഹമ്മദ് ഷിമിൽ (25), ആലത്തൂർപടി പാടത്തുംപീടിയേക്കൽ മുഹമ്മദ് റിസ്‌വാൻ (20), കോട്ടപ്പടി ഒഴിക്കാപ്പറമ്പത്ത് മുഹമ്മദ് ഫഹീം (20), കോട്ടപ്പടി കാർത്തിക് (19), കോട്ടപ്പടി അതുൽകൃഷ്ണ (19), മഞ്ചേരി അരുകിഴായ കുറുപ്പംവീട്ടിൽ നിധിൻ (20) എന്നിവരെ എസ്ഐ സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം, സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത്.