തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. വോട്ടർമാർക്കും സ്ഥാനാർഥികൾക്കുമായുള്ള മാർഗനിർദേശങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്. ഇതു പ്രകാരം വോട്ടർമാർക്ക് പോളിംഗ് ബൂത്തിൽ ഹാജരാക്കാനാകുന്ന തിരിച്ചറിയൽ രേഖകളുടെ പട്ടികയും കമ്മീഷൻ പുറത്തു വിട്ടിട്ടുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്ന് ആറുമാസത്തിനമു മുമ്പ് നല്കിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കാം.