ചമൽ: ഗവൺമെന്റ് എൽ പി സ്കൂളിൽ സബ്ജില്ലാ ശാസ്ത്ര-കലാമേളകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സബ്ജില്ലാ മേളയിൽ അറബിക് കലാമേളയിൽ സബ് ജില്ലയിൽ മൂന്നാം സ്ഥാനം ചമൽ ഗവൺമെന്റ് എൽ പി സ്കൂൾ കരസ്ഥമാക്കി.
പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ്
സ്വന്തമാക്കിയാണ് ചമലിലെ കുരുന്നുകൾ മികവ് തെളിയിച്ചത്.
പ്രതിഭാദരം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ അനിൽ ജോർജ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ഷമീർ ബാബു അധ്യക്ഷനായി.
പൂർവ്വ വിദ്യാർത്ഥി സമിതി സെക്രട്ടറി എം എ അബ്ദുൽ ഖാദർ മാസ്റ്റർ, കെ.പി.ചന്ദ്രൻ, ഷംല പി എച്ച് സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥിയായ കലാപ്രതിഭ അഭിമന്യു, കായിക പ്രതിഭ വൈഗ ഷാജി എന്നിവർ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അബ്ദുറഹിമാൻ ടി കെ നന്ദിയും പറഞ്ഞു.