വടകര : പ്രണയംനടിച്ച് വീഡിയോകോളിലൂടെ സ്വകാര്യനിമിഷങ്ങൾ പകർത്തി സാമൂഹികമാധ്യമത്തിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. തിരുവമ്പാടി കണിയക്കാട്ടിൽ ക്ലെമെന്റിനെയാണ് സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. പരാതിക്കാരിയും പ്രതിയും തമ്മിലെ വീഡിയോകോളിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലുള്ള പെയ്ഡ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത്.
സൈബർ ഇൻസ്പെക്ടർ സി.ആർ. രാജേഷ് കുമാർ, എസ്‌സിപിഒ ലിനീഷ് കുമാർ, സിപിഒ മാരായ ടി.കെ. സാബു, പി.കെ. അരുൺലാൽ, എം. ശ്രീനിഷ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.