പേരാമ്പ്ര: എം ഡി എം എ യുമായി യുവാവ് പേരാമ്പ്രയിൽ പിടിയിലായി. പേരാമ്പ്ര വെള്ളയോടൻ കണ്ടി സുദേവ് (25) ആണ് പിടിയിലായത്. പേരാമ്പ്ര ബൈപാസിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
നർകോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് പേരാമ്പ്ര ബൈപാസിൽ ചെറുവപ്പൊയിൽ നിന്നും 0.11 ഗ്രാം എം.ഡി.എം.എ യുമായി ഇയാളെ പിടികൂടിയത്.
സബ് ഇൻസ്‌പെക്ടർ സനദ്, പ്രൊബേഷനറി എസ് ഐ അനുഷ ഗോപിനാഥ്, എസ് സി പി ഒ സുധീഷ്, സി പി ഒ സുജില, ഡ്രൈവർ സി പി ഒ ജോതേഷ്, ആൻ്റി നർകോട്ടിക് സെൽ ഡി. വൈ.എസ്.പി പ്രകാശൻ പടന്നയിലിൻ്റെ നേതൃത്വത്തിലുള്ള ഡാൻസഫ് സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ മിഥുൻ മോഹൻ, ലിധിൻ, എന്നിവരുൾപ്പെട്ട സംഘമാണ് സുദേവിനെ പിടികൂടിയത്.