സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മികച്ച വിജയം കരസ്ഥമാക്കി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ഋതു നന്ദും, മുഹമ്മദ് ജസലും.ഇവരുടെ സ്മാർട്ട് ട്രോളി' എന്ന പ്രവർത്തന മാതൃകയ്ക്കാണ് (വർക്കിങ് മോഡൽ) ' എ' ഗ്രേഡ് ലഭിച്ചത് നൂതന ആശയങ്ങളും ശാസ്ത്രീയ തത്വങ്ങളും സമന്വയിപ്പിച്ചാണ് ഇവർ ഈ മാതൃക ഒരുക്കിയത് .
സംസ്ഥാനതലത്തിൽ സ്കൂളിനും നാടിനും അഭിമാനകരമായ നേട്ടമാണ് ഇവർ കൈവരിച്ചത് ഇവരുടെ കഠിനാധ്വാനവും സർഗാത്മകതയും ഈ വിജയത്തിന് പിന്നിലുണ്ട് . ഇവരുടെ വർക്കിങ് മോഡൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു.