*വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീണു 4 ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്ക്
Nov. 11, 2025, 6:18 p.m.
കോഴിക്കോട്: ഫറോക്ക് ചുങ്കത്താണ് അപകടം. ഓട നിർമ്മാണത്തിനിടെ തൊട്ടടുത്ത വീടിൻ്റെ ചുറ്റുമതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ആറു പേരാണ് ജോലിസ്ഥലത്ത് ഉണ്ടായിരുന്നത്.
പരിക്കേറ്റവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.