കട്ടിപ്പാറ: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന താമരശ്ശേരി ഉപ ജില്ലാ അറബിക് കലോത്സവത്തിൽ ഓവറോളും ജനറൽ എൽ പി വിഭാഗത്തിൽ മിന്നും വിജയവും നേടി വിജയ പട്ടം കരസ്ഥമാക്കിയ IUMLPS കന്നൂട്ടിപ്പാറയിലെ വിദ്യാർത്ഥികളെ അണിനിരത്തി ആഘോഷ റാലി നടത്തി.
നാട്ടിനെ ഇളക്കിമറിച്ചു നടന്ന ആഘോഷ റാലിയിൽ പ്രതിഭകളുടെ കലാപരിപാടികളും,വർണ്ണങ്ങൾ ചാർത്തിയകാഴ്ചകളും റാലിക്ക് ഭംഗി കൂട്ടി,പാനീയങ്ങളും, മധുര പലഹാരങ്ങളും,ബിരിയാണിയും നൽകിയ നാട്ടുകാരും,സ്കൂൾ അധികൃതരും റാലിയെ സ്വീകരിച്ചു.
വിജയാഘോഷ റാലിക്ക്
സ്കൂൾ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, പി ടി എ പ്രസിഡണ്ട് ഷംനാസ് പൊയിൽ, എം പി ടി എ പ്രസിഡന്റ് സജ്നാ നിസാർ, പ്രധാനാധ്യാപിക ജസീന കെ പി, SSG കൺവീനർ സലാം കന്നൂട്ടിപ്പാറ, വിങ്സ് പ്രിൻസിപ്പൽ സജീന മൂസ, SRG കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്റട്ടറി തസ്‌ലീന പി പി, അറബിക് അലിഫ് കൺവീനർ കെസി ശിഹാബ്, ഷാഹിന കെ കെ, ഫൈസ് ഹമദാനി,യാസീൻ പി, നീതു പീറ്റർ, റൂബി എം എ, അനുശ്രീ പി പി,
പി കെ മുഹമ്മദലി,കെ കെ നിസാർ,സലാം,
എം പി ടി എ ഭാരവാഹികളായ ഷാലിമ, മുംതാസ്, മുനവ്വറ,നസീല, ഷാരോൾ, അർഷിദ എന്നിവർ നേതൃത്വം നൽകി..