താമരശ്ശേരി : താമരശ്ശേരി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ജെ. ആർ.സി. യൂണിറ്റ് സ്കാർഫിംഗ് സെറിമണി നടത്തി. താമരശ്ശേരി വിദ്യാഭ്യാസ ജില്ല ജെ ആർ സി മുൻ പ്രസിഡണ്ടും സെൻ്റ് മേരിസ് സ്കൂളിൽ മുൻ അധ്യാപകനും നിലവിൽ സ്കൂളിലെ PRO യുമായ ജോസ് തുരുത്തിമറ്റം പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. JRC യുടെ ആവിർഭാവം, ചരിത്രം, എന്നിവയിലൂടെ തുടങ്ങി കുട്ടികളിൽ വളർന്നുവരേണ്ട സാമൂഹിക മാനവിക മൂല്യങ്ങളും അവ ജീവിതത്തിലുടനീളം മുറുകെപ്പിടിക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം കുട്ടികൾക്ക് നൽകിയ ക്ലാസിലൂടെ ബോധ്യപ്പെടുത്തി.
ഹെഡ്മിസ്ട്രസ് റോസമ്മ ടീച്ചർ സ്വാഗതമാശംസിച്ച ചടങ്ങിന് SMC ചെയർപേഴ്സൺ സുൽഫിക്കർ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ്ഷൈജു, MPTA പ്രസിഡന്റ് ബിൻസി, SMC വൈസ് ചെയർ പേഴ്സൻ അനിൽ വി.പി, സ്കൂളിലെ മുൻ അധ്യാപകനും JRC കൗൺസിലറുമായിരുന്ന
അബ്ദുറഹിമാൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
തുടർന്ന് പുതുതായി ചേർന്ന 25 കുട്ടികളെയും സ്കാർഫ് അണിയിച്ചു. സ്കൂളിലെ JRC കൗൺസിലർ ഷാനിബ ടീച്ചർ നന്ദി പറഞ്ഞു. സീനിയർ അസിസ്റ്റൻ്റ് ജലജ പി. സൈമൺ, സ്റ്റാഫ് സെക്രട്ടറി ജയ, ലിജി, മനോജ്, ബിൻസി തുടങ്ങിയ അദ്ധ്യാപകരും രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.