മലപ്പുറം: കാരിപറമ്പിൽ വെളിച്ചെണ്ണ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്‌സിൽ പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉഗ്രപുരം സ്വദേശി പുത്തൻകുളം വീട്ടിൽ ലിബിന്റേതാണ് യൂണിറ്റ്.
ഇതുവഴി യാത്ര ചെയ്‌തവരാണ് തീ ആദ്യം കണ്ടത്. ഉടൻ സമീപവാസികളെയും ഉടമയെയും വിവരമറിയിക്കുകയായിരുന്നു. മുക്കം, മഞ്ചേരി അഗ്‌നിരക്ഷാനിലയങ്ങളിൽ നിന്നെത്തിയ മൂന്ന് ഫയർ യൂണിറ്റുകൾ ഒന്നര മണിക്കൂർ പ്രയത്നിച്ചാണ് തീ പൂർണമായും അണച്ചത്.