തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയുടെ ഭാഗമായി സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ഈ മാസം 17ന് സാംപിള്‍ ശേഖരിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. 17ന് ഉച്ചപൂജയ്ക്ക് ശേഷം സാമ്പിള്‍ ശേഖരിക്കാം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിള്‍ ശേഖരിക്കാന്‍ എസ്.ഐ.ടി തന്ത്രിയുടെ അനുമതി തേടിയിരുന്നു.
2019 ,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ല്‍ സ്വര്‍ണം പൊതിഞ്ഞ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും.ഇതിലൂടെ നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താനാകും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് സ്വര്‍ണം പൂശാന്‍ നല്‍കാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
സ്വര്‍ണപ്പാളികള്‍ പൂര്‍ണമായും മാറ്റിയോ എന്ന് പരിശോധിക്കും. സ്വര്‍ണപ്പാളികള്‍ എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കണ്ടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം